വൈക്കം: കിണറ്റിൽ വീണ മധ്യവയസ്കനെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. വടകര കരിപ്പുറത്ത് വീട്ടിൽ വേണുഗോപാല(50)നെയാണ് രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനു സമീപമുള്ള 10 മീറ്ററിലധികം ആഴമുള്ള വെള്ളം നിറഞ്ഞ കിണറ്റിലാണ് ഇയാൾ വീണത്. ബഹളം കേട്ട് ഓടിയെത്തിയ തലയോലപ്പറമ്പ് എസ്ഐ പി.എസ്. സുധീരന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
Read Also : 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു : പ്രതിക്ക് 27 വർഷം തടവും പിഴയും
സംഭവം അറിഞ്ഞ് വൈക്കത്തു നിന്നു ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ സാരമായി പരുക്കേറ്റ വേണുഗോപാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments