
പാലക്കാട്: ഷൂസിനുള്ളില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് പാലക്കാട് മധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരിമിനാണ് (48) പാമ്പിന്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാന്‍ പോകുന്നയാളാണ് കരിം.
ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന ഇദ്ദേഹം വീടിന്റെ മുന്‍വശത്ത് സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാന്‍ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്. പരിക്കേറ്റ കരിമിനെ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിമണ്ഡലി ഇനത്തില്‍ പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. ഇവയുടെ കടിയേറ്റാല്‍ രക്തസ്രാവം, വൃക്കയ്ക്ക് തകരാറും ചിലപ്പോള്‍ മരണവും പോലും സാധാരണമാണ്.
Post Your Comments