രാജ്കോട്ട്: ‘പപ്പാ, നിങ്ങൾ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി, നിങ്ങളെ ഞാൻ വെറുക്കുന്നു’ – ഒരു മകളുടെ ആത്മഹത്യക്കുറിപ്പാണിത്. നിങ്ങൾ ഒരിക്കലും എന്നെ നിങ്ങളുടെ മകളെപ്പോലെ കണക്കാക്കിയിട്ടില്ല. ശാസിക്കാനും ഓർഡർ ചെയ്യാനും മാത്രമേ നിങ്ങൾക്കറിയൂവെന്നും മകൾ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ശ്രീകൃഷണനെ വിവാഹം ചെയ്തെന്ന് യുവതി: മരുമകനെ ലഭിച്ചതില്‍ സന്തോഷമെന്ന് വധുവിന്റെ കുടുംബം
ഈ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം പെൺകുട്ടി ആത്മഹത്യ ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. രാജ്കോട്ടിലെ ധോരാജി ടൗണിലെ ഹോസ്റ്റൽ മുറിയിൽ പതിനാറുകാരിയായ ദിവ്യ രമേഷ് ദോഡിയ ആത്മഹത്യ ചെയ്തത്. സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവിനോടുള്ള ദേഷ്യവും വെറുപ്പുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
ഹോസ്റ്റൽ മുറിയിൽ നിന്നും കണ്ടെത്തിയ നോട്ട്ബുക്കിലാണ് പിതാവിനെ കുറ്റപ്പെടുത്തിയുള്ള ദിവ്യയുടെ വാക്കുകളുള്ളത്. തന്റെ മരണത്തിന് പിന്നിലെ ഒരേയൊരു കാരണം നിങ്ങളാണ് പപ്പാ. നിങ്ങളെ താൻ വെറുക്കുന്നു. നിങ്ങൾ എന്നെ ഒരിക്കലും മകളായി കണക്കാക്കിയിട്ടില്ല. നിനക്കറിയാവുന്നത് ശാസിക്കാനും ആജ്ഞാപിക്കാനുമാണെന്നും മകൾ കുറ്റപ്പെടുത്തുന്നു.
Read Also: കൗതുകകരമായ അപ്ഡേറ്റുമായി ഗൂഗിൾ, ‘ഗ്രോഗു’ ഉണ്ടെങ്കിൽ ഇനി സെർച്ച് റിസൾട്ട് പേജിനെ വെട്ടിമുറിക്കാം
Post Your Comments