ബിധുന: ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന് അവകാശപ്പെട്ട ഒരു യുവതിയുടെയും കുടുംബത്തിന്റെയും വാർത്തയാണ് യു.പിയിൽ നിന്നും പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ ഔറൈയ്യയിലാണ് സംഭവം. ഭഗവാൻ ശ്രീകൃധനനെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആഗ്രഹത്തിന് മാതാപിതാക്കൾ അനുവാദം നൽകുകയായിരുന്നു. മകളുടെ തീരുമാനത്തില്‍ മാതാപിതാക്കള്‍ സന്തുഷ്ടരായിരുന്നു എന്നാണ് റിപ്പോർട്ട്. യുപിയിലെ ബിധുന സ്വദേശിയായ രക്ഷ (30) എന്ന യുവതിയാണ് ഇപ്രകാരം വിവാഹം ചെയ്തിരിക്കുന്നത്.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇപ്പോള്‍ തങ്ങളുടെ ബന്ധുവാണെന്നും, അദ്ദേഹത്തെ മരുമകനാണ് ഇനി ആരാധിക്കുമെന്നും രക്ഷയുടെ പിതാവ് പറയുന്നു. ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെല്ലാവരും പങ്കെടുത്തു. എംഎ പഠനത്തിന് ശേഷം എല്‍എല്‍ബി ചെയ്യുകയാണ് രക്ഷ. ചെറുപ്പം മുതലെ രക്ഷ ശ്രീകൃഷ്ണഭക്ത ആയിരുന്നു. അവളുടെ മാതാപിതാക്കള്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോളും രക്ഷയുടെ ഉള്ളില്‍ കൃഷ്ണനായിരുന്നു. കൃഷ്ണൻ ഒരിക്കൽ തന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും, അങ്ങനെ വരണമാല്യം ചാർത്തി താൻ കൃഷ്ണന്റെ വധുവായെന്നുമാണ് യുവതി പറയുന്നത്.
കൃഷ്ണനെ വിവാഹം ചെയ്‌താൽ മതിയെന്ന് രക്ഷ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മകളുടെ സന്തോഷത്തിനായി അവരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 11 ന് ഹൈന്ദവ ആചാപ്രകാരം രക്ഷ വിവാഹിതയായി. ശ്രീകൃഷ്ണനെ തന്റെ ഭര്‍ത്താവായി കിട്ടിയതിനാല്‍ തന്നെ രക്ഷ ഏറെ സന്തോഷത്തിലാണ്. ഇനി ശ്രീകൃഷ്ണന്‍ നമ്മുടെ മരുമകനായി വീട്ടില്‍ ഇരിക്കുമെന്നും അതിനാല്‍ ഏറെ സന്തോഷത്തിലാണെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
Post Your Comments