ഉപഭോക്താക്കളിൽ കൗതുകമുണർത്തുന്ന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. ഇത്തവണ ഗൂഗിളിന്റെ സെർച്ച് റിസൾട്ടിലാണ് പുതിയ മാറ്റം എത്തിയിരിക്കുന്നത്. ഇനി മുതൽ ഗൂഗിൾ സെർച്ചിന്റെ റിസൾട്ട് പേജ് വെട്ടി നുറുക്കാനാകും. സംഭവം സിമ്പിളാണെങ്കിലും, ഈ അപ്ഡേറ്റിന് പിന്നിൽ കൗതുകകരമായ കഥ കൂടിയുണ്ട്. പുതിയ അപ്ഡേറ്റിനെ കുറിച്ച് കൂടുതൽ അറിയാം.
ഗൂഗിൾ സെർച്ച് റിസൾട്ട് പേജിന് വെട്ടിമുറിക്കാൻ ഒരു പ്രത്യേക വാക്ക് ഉപയോഗിക്കേണ്ടതുണ്ട്. അത് അറിയുന്നതിനായി ഗൂഗിളിൽ The Mandalorian എന്ന് സെർച്ച് ചെയ്യണം. തുടർന്ന് വലതുഭാഗത്തായി ഒരു കുഞ്ഞൻ ജീവിയുടെ രൂപം തെളിഞ്ഞു വരും. ‘ഗ്രോഗു’ എന്ന പേര് നൽകിയിരിക്കുന്ന ഈ കുഞ്ഞൻ ജീവിയെ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ സെർച്ച് റിസൾട്ടിലെ ഓരോ ഭാഗങ്ങളും പേജിൽ നിന്നും വേർപെടാൻ തുടങ്ങും. വേർപെട്ട ഭാഗങ്ങൾ ഓരോന്നും സ്ക്രീനിന് താഴെ വന്ന് ഒന്നിനുമുകളിൽ ഒന്നായി വീഴും. മൊബൈലിലും ഡെസ്ക്ടോപ്പിലും ഈ ഫീച്ചർ പരീക്ഷിക്കാവുന്നതാണ്.
ഡിസ്നി പ്ലസിലെ ടിവി സീരിയസായ ദി മാൻഡലോറിയന്റെ പുതിയ സീസൺ റിലീസിന് ഒരുങ്ങുന്ന വേളയിലാണ് ഈ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ സീരീസിലെ മാന്ത്രിക ശക്തിയുള്ള കുഞ്ഞൻ കഥാപാത്രത്തിന്റെ പേരും ഗ്രോഗു എന്നാണ്.
Post Your Comments