കണ്ണൂർ: ഇരിട്ടിയിൽ സ്ഫോടനത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. കാക്കയങ്ങാട് ആയിചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കിലെ മുക്കോലപറമ്പത്ത് ഹൗസിൽ എ.കെ. സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സ്ഫോടനം നടന്നത്. വീടിന്റെ അടുക്കളയുടെ പിറകുവശത്തെ മുറ്റത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെയും ലസിതയെയും ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തലശേരിയിലേക്ക് കൊണ്ടുപോയി.
സ്ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. അതേസമയം, രണ്ട് വർഷം മുമ്പ് സമാന രീതിയിൽ ഇതേ വീട്ടിൽ സ്ഫോടനം നടന്നിരുന്നു.
Post Your Comments