സിനിമാറ്റിക് ഡാന്‍സ് അനുവദിച്ചില്ല: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍, കോളജ് താല്‍കാലികമായി അടച്ചു

സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് കോളജ് അധികൃതര്‍

ആലപ്പുഴ: ആര്‍ട്സ് ദിനാഘോഷത്തില്‍ കോളേജിൽ സിനിമാറ്റിക് ഡാന്‍സ് അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം എന്‍എസ്‌എസ് കോളജിലാണ് സംഭവം. തുടർന്ന് കോളജ് താത്കാലികമായി അടച്ചു. അതേസമയം സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

read also: തെരുവില്‍ നഗ്നനായി നടന്ന് 44കാരന്‍: താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണെന്ന് അവകാശവാദം, ഒടുവിൽ അറസ്റ്റ്

കഴിഞ്ഞ ദിവസം യൂണിയന്റെ നേതൃത്വത്തില്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ സിനിമാറ്റിക് ഡാന്‍സ് ഒരുക്കിയിരുന്നു. എന്നാൽ, മുന്‍കൂട്ടി നിശ്ചയിച്ചച്ചിരുന്ന പരിപാടിയില്‍ ഇത് ഉള്‍പ്പെടുത്താതിരുന്നതിനാല്‍ അനുവദിക്കാനാകില്ലെന്ന് കോളജ് അധിക‍ൃതര്‍ അറിയിച്ചു. തുടർന്ന് പ്രതിഷേധമുയര്‍ത്തിയ വിദ്യാർത്ഥികൾ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ആരെയും പുറത്തുവിടാതെ കോളജിന്റെ ഗേറ്റ് പൂട്ടുകയും അവിടെ സിനിമാറ്റിക് ഡാന്‍സ് കളിക്കുകയും ചെയ്തു.

വസ്ത്രധാരണത്തിലടക്കം അനാവശ്യമായ നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കുന്നതിന് എതിരെയുള്ള പ്രതിഷേധമാണ് നടന്നതെന്ന് കോളജ് യൂണിയന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.

Share
Leave a Comment