തിരുവനന്തപുരം: തിരുവന്നതപുരം കാരക്കോണത്ത് കുട്ടികളെ ക്ലാസില്‍ കയറി സ്‌കൂള്‍ മാനേജര്‍ ചീത്തവിളിച്ചു. കാരക്കോണം പരമുപ്പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളിലാണ് സംഭവം.തുടര്‍ന്ന് പ്രധാനാധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുന്നു.
സ്‌കൂള്‍ മാനേജര്‍ ക്ലാസ്സില്‍ കയറി കുട്ടികളെ ചീത്തവിളിച്ചെന്ന് ആരോപിച്ചാണ് ഉപരോധം. നേരത്തെയും സ്‌കൂള്‍ മനേജര്‍ക്കെതിരെ പരാതികളുയര്‍ന്നിട്ടുണ്ട്.ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപ്പിച്ചതിനും മുട്ടിന്മേല്‍ നിര്‍ത്തിയതിനും മാനേജര്‍ക്കും ഭര്‍ത്താവിനും എതിരെ നേരത്തെ കേസെടുത്തിരുന്നു. സ്‌കൂള്‍ മാനേജര്‍ ജ്യോതിഷ്മതിക്കും ഭര്‍ത്താവ് വിജയകുമാറിനും എതിരെയായിരുന്നു കേസ്. മുടി വെട്ടാത്തതിന് ദളിത് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജര്‍ അധിക്ഷേപിച്ചതിനും മര്‍ദ്ദിച്ചതിനുമായിരുന്നു കേസെടുത്തിരുന്നത്.
Post Your Comments