കൊല്‍ക്കത്ത: അഡ്മിഷന്‍ ഫോമിന്‍റെ വിലവര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ടതായി പരാതി. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ വിശ്വഭാരതി സര്‍വകലാശാലയിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന്‍റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയിട്ട് എന്ന് ആരോപിച്ച് വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രവര്‍ത്തി പോലീസിൽ പരാതി നല്‍കി.
അഡ്മിഷന്‍ ഫോമിന്‍റെ വിലയില്‍ 20 ശതമാനമാണ് ഇത്തവണ വര്‍ധനവ് ഉണ്ടായത്. എന്നാൽ ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും വർധിപ്പിച്ച തുക പിൻവലിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഗേറ്റ് പൂറ്റി ഇടുമ്പോൾ ക്യാമ്പസിനുള്ളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 200-ഓളം പേരുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ക്യാമ്പസിനു നാണക്കേട് ഉണ്ടാക്കി എന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
ഏകദേശം ഒരാഴ്ചയോളമായി വിദ്യാര്‍ത്ഥികള്‍ ഫോമിന്‍റെ വിലകൂട്ടിയതില്‍ വലിയ പ്രതിഷേധമാന് ക്യാമ്പസ്സിൽ സംഘടിപ്പിച്ചിരുന്നത്. ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഡിറ്റോറിയത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ അഡ്മിഷന്‍ ഫോമിന്‍റെ വില വര്‍ധിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.
Post Your Comments