Latest NewsNewsIndia

അഗ്നിപഥ് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം: ട്രെയിനിന് തീയിട്ടു

രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്നാണ് അഗ്നിപഥ് വഴി സായുധ സേനകളുടെ ഭാഗമാകുന്നതിനുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്താന്‍ കേന്ദ്രം തീരുമാനിച്ചത്.

പാട്‌ന: കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി കടുത്ത പ്രതിഷേധം. ബിഹാറില്‍ ട്രെയിനിന് തീയിട്ടു. ഹാജിപൂരില്‍ ജമ്മു താവി എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ കത്തിനശിച്ചു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകര്‍ത്തു.

അഗ്നിപഥ് ഹ്രസ്വകാല സൈനിക നിയമന പദ്ധതിയിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർത്ഥികൾ ബിഹാറിൽ റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത്. മുസഫർപുരിൽ അക്രമാസക്തരായ സമരക്കാർ കടകൾ അടിച്ചു തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. ബക്സറിൽ ട്രെയിനിനു നേരേ കല്ലേറുണ്ടായി. ബേഗുസരായി, ഭോജ്പുർ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്നാണ് അഗ്നിപഥ് വഴി സായുധ സേനകളുടെ ഭാഗമാകുന്നതിനുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ഈ വർഷത്തെ നിയമനത്തിന് മാത്രമാണ് ഇളവ്. കഴിഞ്ഞ രണ്ടുവർഷമായി റിക്രൂട്ട്മെന്റ് നടക്കാത്തത് പരിഗണിച്ചാണ് ഇളവ് നൽകുന്നതെന്ന് പ്രതിരോധമന്ത്രാലയം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button