കോട്ടയം : വിദ്യാര്‍ത്ഥിയ്ക്കെതിരെ അന്യായമായി പരാതി നല്കി എന്നാരോപണം. പ്രമുഖ കോളേജിലെ പ്രിന്‍സിപ്പലിനെ അനിശ്ചിതകാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു . വാഴൂര്‍ എസ്വിആര് എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജി പ്രമോദിനെയാണ് അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
പ്രിന്‍സിപ്പലിന്റെ പരാതിയില്‍ റിമാന്‍ഡു ചെയ്യപ്പെട്ട മുന്‍ വിദ്യാര്‍ത്ഥിയുടെ മാതാവ് മാനേജ്മെന്റിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. വിദ്യാര്‍ത്ഥിക്കെതിരെ പരാതി ഫയല്‍ ചെയ്ത് റിമാന്‍ഡ് ചെയ്യുന്നതിന് പ്രിന്‍സിപ്പല്‍ കുട്ടുനിന്നുവെന്ന് മാനേജ്മെന്റിന് ബോധ്യപ്പെട്ടതിനാലാണ് നടപടി. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണം പൂര്‍ത്തിയാകുംവരെയാണ് സസ്പെന്ഷന്. റിമാന്‍ഡില്‍ കഴിയുന്ന സൂരജിന്റെ മാതാവ് ബിജി മാനേജ്മെന്റില്‍ നല്കിയ പരാതിയിലാണ് നടപടി. സൂരജിനെതിരെ അകാരണമായി പരാതി നല്കി ജയിലില്‍ അടച്ചതിനെതിരെ എസ്എഫ്ഐയും മാനേജ്മെന്റിനെ സമീപിച്ചിരുന്നു
Post Your Comments