Latest NewsNewsIndia

ഭാര്യയെ ബലാത്സംഗം ചെയ്തു, പട്ടിണി കിടത്തി, ആർത്തവരക്തം മന്ത്രവാദ ചടങ്ങുകൾക്കായി 50,000 രൂപയ്ക്ക് വിറ്റു!

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം പ​ട്ടി​ണി​ക്കി​ട്ട് അ​വ​രു​ടെ ആ​ര്‍​ത്ത​വ​ര​ക്തം ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തി​നാ​യി 50,000 രൂ​പ​യ്ക്ക് വിറ്റുവെന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. മഹാരാഷ്ട്രയിലെ ബീഡിലെ സൗന്ദന ഗ്രാമത്തിൽ നിന്നുള്ള യുവതിക്കാണ് ക്രൂരമർദ്ദനം നേരിടേണ്ടി വന്നത്. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ല്‍ ശി​വ​സേ​ന​യു​ടെ എം​എ​ല്‍​സി മ​നീ​ഷ ക​യാ​ന്‍​ഡേ​യാ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്ക് എ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ അറിയിച്ചു.

പൂ​നെ​യി​ലെ വി​ശ്രാ​ന്ത്‌​വാ​ഡി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ്, ഭ​ര്‍​ത്താ​വി​ന്റെ മാ​താ​പി​താ​ക്ക​ള്‍, ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പോലീസ് കേസെടുത്തു. കേസിൽ നീതി തേടി യുവതിയുടെ മാതൃ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. മാ​സ​മു​റ സ​മ​യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ട്ടി​ണി​യ്ക്കി​ട്ട​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു​ണ്ട്. മന്ത്രവാദ ആവശ്യങ്ങൾക്കായി തന്റെ ആർത്തവ രക്തം ശേഖരിച്ച ഭർതൃവീട്ടുകാർ അത് 50,000 രൂപയ്ക്ക് ഒരാൾക്ക് വിറ്റെന്നും യുവതി ആരോപിക്കുന്നു.

2019 ല്‍ ​ആണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. എ​ന്നാ​ല്‍ അ​ന്നു​മു​ത​ല്‍ ഭ​ര്‍​ത്താ​വും കൂ​ടും​ബ​വും സ്ത്രീ​ധ​ന​ത്തി​ന്റെ​യും മ​റ്റും പേ​രു പ​റ​ഞ്ഞ് പ​ല ത​ര​ത്തി​ലു​ള്ള പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും യു​വ​തി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തി​നെ​തി​രേ മ​ഹാ​രാ​ഷ്ട്ര ഗ​വ​ണ്‍​മെ​ന്റ് കൊ​ണ്ടു​വ​ന്ന പു​തി​യ നി​യ​മ​ത്തി​ന് കീ​ഴി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൂ​നെ​യി​ല്‍ ദു​ര്‍​മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു മാ​സ​ത്തി​നി​ട​യി​ല്‍ ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്. സം​ഭ​വ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര വ​നി​താ​ക​മ്മീ​ഷ​നും കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​നോ​ട് ആവ​ശ്യ​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button