KottayamLatest NewsKeralaNattuvarthaNews

കേ​ബി​ൾ​ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​ദ്യു​തി​പോ​സ്റ്റി​ൽ ക​യ​റി​ : ഷോ​ക്കേ​റ്റ് വീ​ണ് ടെ​ക്നീ​ഷ​ന് ഗു​രു​ത​ര പ​രി​ക്ക്

ക​ന​ക​പ്പ​ലം സ്വ​ദേ​ശി​യും എ​രു​മേ​ലി രാ​ജ് വി​ഷ​ൻ കേ​ബി​ൾ നെ​റ്റ്‌​വ​ർ​ക്ക് സ്ഥാ​പ​ന​ത്തി​ലെ ടെ​ക്നീ​ഷ​നു​മാ​യ അ​നി​ൽ​കു​മാ​റി (അ​നി -49)നാണ് പരിക്കേറ്റത്

എ​രു​മേ​ലി: കേ​ബി​ൾ​ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ പോ​സ്റ്റി​ൽ ക​യ​റി​യ ടെ​ക്നീ​ഷ​ൻ ഷോ​ക്കേ​റ്റ് തെ​റി​ച്ചു വീ​ണ് ​ഗുരുതര പരിക്ക്. ക​ന​ക​പ്പ​ലം സ്വ​ദേ​ശി​യും എ​രു​മേ​ലി രാ​ജ് വി​ഷ​ൻ കേ​ബി​ൾ നെ​റ്റ്‌​വ​ർ​ക്ക് സ്ഥാ​പ​ന​ത്തി​ലെ ടെ​ക്നീ​ഷ​നു​മാ​യ അ​നി​ൽ​കു​മാ​റി (അ​നി -49)നാണ് പരിക്കേറ്റത്. ഇയാളെ ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​രു​മേ​ലി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് അ​ടു​ത്ത് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെയാണ് അ​പ​ക​ടം. മു​റി​ച്ചു​മാ​റ്റി​യ കേ​ബി​ൾ ടാ​ഗ് ചെ​യ്ത് പു​നഃ​സ്ഥാ​പി​ക്കാ​ൻ പോ​സ്റ്റി​ൽ ക​യ​റി​യ​പ്പോ​ൾ ലൈ​നി​ൽ​ നി​ന്നു വൈ​ദ്യു​തി പ്ര​വ​ഹി​ച്ച് ഷോ​ക്കേ​റ്റ് 16 അ​ടി ഉ​യ​ര​ത്തി​ൽ​ നി​ന്നു ടാ​റിം​ഗ് റോഡി​ലേ​ക്കു വീ​ഴു​ക​യാ​യി​രുന്നു.

Read Also : സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം, 26- ന് തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി റദ്ദാക്കി

വീ​ഴ്ച​യുടെ ആഘാതത്തിൽ ഇ​ട​തു കൈ ​ഒ​ടി​യു​ക​യും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത അ​നി​ൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കെ​എ​സ്ഇ​ബി​യു​മാ​യി ക​രാ​ർ ചെ​യ്തു ടാ​ഗ് ചെ​യ്യാ​ത്ത ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ കേ​ബി​ളു​ക​ൾ ഹൈ​ക്കോ​ട​തി വി​ധി​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചു മാ​റ്റി​യി​രു​ന്നു. ടാ​ഗ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​ത് പു​നഃ​സ്ഥാ​പി​ക്കാ​ൻ പോ​സ്റ്റി​ൽ ക​യ​റി​യ​പ്പോഴാണ് അ​നി​ലിന് അപകടം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button