KeralaLatest NewsNews

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സംഘം വീടാക്രമിച്ചു: ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു

മര്‍ദ്ദനമേറ്റത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും

കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സംഘം വീടാക്രമിച്ചു. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ബന്ധുവിനുമാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സഹോദരങ്ങളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ കക്കാക്കുന്ന് പൂമുറ്റത്ത് വീട്ടില്‍ അഭിനോ സുനില്‍ (23), സഹോദരന്‍ അക്വിനോ സുനില്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

Read Also: ഇന്ത്യയുമായുള്ള പിടിവാശി ഉപേക്ഷിക്കണമെന്ന് മുഹമ്മദ് മൂയിസുവിനോട് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്

മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി ഇന്നലെ തെക്കുംഭാഗം സ്റ്റേഷനില്‍ ഹാജരായി. ശനി രാത്രി 10ന് ചവറ സൗത്ത് വടക്കുംഭാഗത്തായിരുന്നു സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ,

അഭിനോ കടത്തിക്കൊണ്ടു പോകുമെന്ന് ഭയന്ന് പെണ്‍കുട്ടി ബന്ധുക്കളോടൊപ്പം നടയ്ക്കാവിലെ ബന്ധു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതറിഞ്ഞ യുവാവും കൂട്ടാളികളും ബൈക്കുകളിലും കാറുകളിലുമായി ഇവിടെ എത്തുകയും വീടാക്രമിച്ചു ബന്ധുക്കളെ പരിക്കേല്‍പ്പിച്ച് പെണ്‍കുട്ടിയുമായി കടക്കുകയുമായിരുന്നു. എന്നാല്‍ അഭിനോയെയും സഹോദരനെയും നാട്ടുകാര്‍ തടഞ്ഞ് വച്ചു തെക്കുംഭാഗം പൊലീസിനു കൈമാറി. അക്രമി സംഘം വീടിനും കേടുപാടു വരുത്തി. വീടുകയറി ആക്രമണത്തിനു കേസെടുത്ത പൊലീസ് പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസില്‍ ഇനി അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ട്. പൊലീസ് ഇന്‍സ്പെക്ടര്‍ വി.പ്രസാദ്, എസ്ഐമാരായ സലിം, മണിലാല്‍, സജികുമാര്‍, എഎസ്ഐ രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button