Latest NewsKeralaNews

തൊടുപുഴ ആശുപത്രിയിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവം: ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ. ഇന്ന് അസ്ഥിരോഗ വിദഗ്ധന്റെ സേവനം ലഭ്യമാണെന്ന് അധികൃതർ മാതാപിതാക്കളെ അറിയിച്ചു. തോളെല്ലിന് സാരമായി പരുക്കേറ്റ 12 വയസ്സുകാരന് പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കാതെ ആശുപത്രിയില്‍ നിന്ന് മടിക്കുകയായിരുന്നു.

സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു. കുട്ടിക്ക് ചികിത്സ ലഭ്യമാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഇടപെടൽ നടത്തിയിരുന്നു.

വണ്ണപ്പുറം സ്വദേശി നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റ് ഇന്നലെ രാവിലെ 11 മണിയോടെയാണ് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർ എക്‌സറേ എടുക്കാൻ ആവശ്യപ്പെട്ടു. ഫലവുമായി എത്തിയപ്പോൾ ഉച്ച കഴിഞ്ഞു. ആ സമയം ഡ്യൂട്ടിയിൽ മറ്റൊരു ഡോക്ടറാണ് ഉണ്ടായിരുന്നത്. എക്‌സ്-റേ പരിശോധിച്ച ഡോക്ടർ തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ, തുടർ ചികിത്സ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് രക്ഷിതാക്കൾ പറയുന്നത്. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടർ മോശമായി പെരുമാറിയതായും, കാഷ്വാലിറ്റിയിൽ നിന്ന് ഇറക്കിവിട്ടതായും ഇവർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button