AlappuzhaNattuvarthaLatest NewsKeralaNews

മു​തു​കു​ള​ത്ത് തെരുവുനായയുടെ ആക്രമണം : 20 പേർക്ക് പരിക്ക്

മു​തു​കു​ളം വ​ട​ക്ക് കു​രും​ബ​ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം മു​ണ്ട​ക​ത്ത​റ​യി​ൽ ര​വി​യാ​ണ് (71) തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ആ​ദ്യം ഇ​ര​യാ​കു​ന്ന​ത്

ആ​റാ​ട്ടു​പു​ഴ: മു​തു​കു​ള​ത്ത് തെരുവുനായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. എന്നാൽ, ഇ​രു​പ​തോ​ളം പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യയെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നെ​ങ്കി​ലും ഭീ​തി അ​ക​ലു​ന്നി​ല്ല. ഈ ​നാ​യി​ൽ​നി​ന്ന്​ മ​റ്റ് മൃ​ഗ​ങ്ങ​ൾ​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യം. ക​ടി​ച്ച നാ​യ്​​ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ് ഭീ​തിക്ക് കാരണം.

Read Also : ആറ്റുകാൽ പൊങ്കാല: ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. മു​തു​കു​ളം വ​ട​ക്ക് കു​രും​ബ​ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം മു​ണ്ട​ക​ത്ത​റ​യി​ൽ ര​വി​യാ​ണ് (71) തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ആ​ദ്യം ഇ​ര​യാ​കു​ന്ന​ത്. പി​ന്നീ​ട് ച​ക്കി​ലി​ക്ക​ട​വ്​ ഭാ​ഗ​ത്തെ​ത്തി ഇ​ട​ശ്ശേ​രി​ച്ചി​റ​യി​ൽ പ്രി​യ​ങ്ക​യെ (29) ക​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ മു​തു​കു​ളം ഹൈ​സ്‌​കൂ​ൾ​മു​ക്ക് ഭാ​ഗ​ത്തെ​ത്തി ആ​ശാ പ്ര​വ​ർ​ത്ത​ക സോ​പാ​നം വീ​ട്ടി​ൽ മി​നി​യെ​യും (48) കോ​മ​ള​ത്ത് സാ​ഫ​ല്യ​ത്തി​ൽ പ്ര​ഭാ​ക​ര​ൻ പി​ള്ള​യെ​യും (75) ആ​ക്ര​മി​ച്ചു. പി​ന്നീ​ട് ഉ​മ്മ​ർ​മു​ക്ക്-​ച​ക്കി​ലി​ക്ക​ട​വ് റോ​ഡി​ലെ​ത്തി ചി​റ​യി​ൽ തെ​ക്ക​തി​ൽ സ​രി​ത (29), പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ വ​ട​ക്ക​ള​ശ്ശേ​രി​ൽ സു​ഗ​ത​ൻ (65), അ​ന​ശ്വ​ര​യി​ൽ തു​ള​സീ​ധ​ര​ൻ(61), ചി​റ്റ​ക്കാ​ട്ട് പ്ര​സാ​ദ് (49) എ​ന്നി​വ​രെ ക​ടി​ച്ചു.

പി​ന്നീ​ട് ക​ൽ​പ​ക ജ​ങ്ഷ​ൻ പ്ര​ദേ​ശ​ത്തെ​ത്തി ന​ല്ലൂ​ർ ക​ണ്ട​ത്തി​ൽ ഭാ​സ്‌​ക​ര​പി​ള്ള (65), പ​ര​ത്തി വ​ട​ക്കു ഭാ​ഗ​ത്തേ​ക്കോ​ടി​യ നാ​യ്​ ഉ​ച്ച​യോ​ടെ തോ​ട്ടാ​പ്ലി​ശ്ശേ​രി​ൽ, കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ കു​സു​മ കു​മാ​രി (59), ത​യ്യി​ൽ ശ്രീ​രാ​ഗ​ത്തി​ൽ ജ​ല​ജ കു​മാ​രി (53), ചാ​ങ്കൂ​ർ പ​ടീ​റ്റ​തി​ൽ ചെ​ല്ല​പ്പ​ൻ (76), സോ​പാ​ന​ത്തി​ൽ മു​ര​ളീ​ധ​ര​ൻ (62), ഐ​ശ്വ​ര്യ​യി​ൽ സ​ര​സ്വ​തി (62), മീ​ന​ത്തേ​രി​ൽ രാ​ധാ​മ​ണി (66), പു​ത്തൂ​ർ കി​ഴ​ക്ക​തി​ൽ രാ​ജേ​ശ്വ​രി (50), ത​ട്ടു​പു​ര​ക്ക​ൽ രു​ക്മി​ണി (65), പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ മാ​ധ​വ​ൻ നാ​യ​ർ (85), അ​ഞ്ജ​നാ​ല​യ​ത്തി​ൽ ആ​ന​ന്ദ​വ​ല്ലി (63), ചെ​മ്പ​ഴ​ന്തി​യി​ൽ മ​ണി (65) തു​ട​ങ്ങി​യ​വ​രെ​യും ക​ടി​ച്ചു. മ​ണി​ക്ക് കൈ​ക്കും കാ​ലി​നും സാ​ര​മാ​യ പ​രി​ക്കേറ്റിട്ടു​ണ്ട്.

ക​ടി​യേ​റ്റ​വ​ർ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button