Latest NewsNewsInternationalGulfQatar

ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷയിൽ ഇളവ്

ദോഹ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷയിൽ ഇളവ്. അപ്പീൽ കോടതിയാണ് വധ ശിക്ഷയ്ക്ക് പകരം 15 വർഷത്തെ തടവിന് ഉത്തരവിട്ടത്. വർഷങ്ങളായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ നേടുന്നയാളാണ് പ്രതിയെന്നു വ്യക്തമാക്കുന്ന രേഖകൾ സഹിതം അപ്പീൽ നൽകിയിരുന്നു. കോടതിയുടെ അന്വേഷണത്തിൽ പ്രതി മാനസിക രോഗിയാണെന്ന് വ്യക്തമായി. പ്രതിയുടെ ഡോക്ടറുടെ മൊഴിയും കണക്കിലെടുത്താണ് ശിക്ഷയിൽ ഇളവ് നൽകിയത്.

Read Also: പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷ: ഹിജാബ് ധരിച്ചെത്തുന്നവരെ എഴുതാന്‍ അനുവദിക്കില്ല- കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

അമ്മയെ കൊലപ്പെടുത്തിയതിന് പിതാവിന് വധശിക്ഷ നൽകണോ വേണ്ടയോ എന്നു തീരുമാനമെടുക്കാനുള്ള പ്രായം പ്രതിയുടെ മകന് ഇല്ലെന്നതാണ് ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള മറ്റൊരു കാരണം. വാക്കുതർക്കത്തിനിടെ റോഡിലെത്തി ടാക്സിയിൽ കയറാൻ ശ്രമിച്ച ഭാര്യയെ തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതി.

Read Also: നായയോട് വീണ്ടും ലൈംഗിക പരാക്രമം, നായയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍, തെളിവായി ദൃശ്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button