സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈഗാ ഫെസ്റ്റിൽ മിന്നും താരമായി മാറിയിരിക്കുകയാണ് വന്യമൃഗങ്ങളെ തുരത്തുന്ന സ്റ്റാർട്ടപ്പ്. വൈഗാ ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന അഗ്രി ഹാക്കത്തോണിലാണ് വളരെ വ്യത്യസ്ഥമായ ആശയമുള്ള കൃഷിയിടങ്ങളിലെ വന്യമൃഗങ്ങളെ തുരത്തുന്ന സ്റ്റാർട്ടപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ടീം ഫ്യൂസിലേജ് ഇന്നോവേഷനാണ് പുതിയ കണ്ടുപിടിത്തത്തിന് രൂപം നൽകിയത്.
കൃഷിയിടങ്ങളിൽ എത്തുന്ന വന്യമൃഗങ്ങളെ ഡ്രോണുകളുടെ സഹായത്തോടെ തിരിച്ചറിയുന്നതിനും, കർഷകർക്ക് അറിയിപ്പ് നൽകുന്നതിനും, അൾട്രാസോണിക് ശബ്ദതരംഗങ്ങൾ പുറപ്പെടുവിച്ച് മൃഗങ്ങളെ തുരത്തുന്നതുമായ സംവിധാനമാണ് ടീം ഫ്യൂസിലേജ് ഇന്നോവേഷൻ വികസിപ്പിച്ചെടുത്തത്. സ്റ്റാർട്ടപ്പ് വിഭാഗത്തിന് പുറമേ, പൊതുവിഭാഗത്തിലും, കോളേജ് വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
Also Read: റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ചുവടുറപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്
പൊതു വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് നാളികേരം വിളവെടുക്കാനുള്ള റോബോട്ടിക് സംവിധാനമാണ്. ടീം കൊക്കോബോട്ടാണ് ഇവ വികസിപ്പിച്ചെടുത്തത്. തെങ്ങിൻ മുകളിൽ എത്തി നിറം തിരിച്ചറിഞ്ഞ് വിളവെടുക്കാറായ നാളികേരം മാത്രം റോബോട്ടിക് കൈ ഉപയോഗിച്ച് അടർത്തിയെടുക്കുന്ന സംവിധാനമാണിത്. കോളേജ് വിഭാഗത്തിൽ ടീം മാക്സ്ക്യൂ വികസിപ്പിച്ചെടുത്ത മുഞ്ഞബാധയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് ഒന്നാം സ്ഥാനം നേടിയത്.
Post Your Comments