രാജ്യത്ത് ചെറുകിട സംരംഭങ്ങളിൽ നിന്ന് സ്ത്രീ സാന്നിധ്യം കുറയുന്നതായി റിപ്പോർട്ട്. ചെറുകിട സംരംഭങ്ങളിൽ നിന്നും സ്ത്രീകൾ പിൻവാങ്ങുകയും, വൻ കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുന്ന രീതിയുമാണ് നിലനിൽക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ വൻകിട കമ്പനികളിൽ വനിതാ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ 33 ശതമാനത്തിൽ നിന്നും ഇത്തവണ 52 ശതമാനമായാണ് കുതിച്ചുയർന്നത്. എന്നാൽ, ചെറുകിട സംരംഭങ്ങളിലെ വനിതാ സാന്നിധ്യത്തിൽ 27 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
എൻട്രി-ലെവൽ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം 65 ശതമാനമാണ്. എന്നാൽ, സീനിയർ ലെവലിൽ എത്തുമ്പോഴേക്കും 41 ശതമാനം മാത്രമായി ചുരുങ്ങിയിട്ടുണ്ട്. രാജ്യത്തെ 70 ശതമാനം കമ്പനികളാണ് ജീവനക്കാരെ നിയമിക്കുന്നതിൽ ലിംഗ സമത്വം പാലിക്കുന്നത്. വൻകിട കമ്പനികളിൽ 91 ശതമാനവും, ചെറുകിട സംരംഭങ്ങളിൽ 90 ശതമാനവുമാണ് ലിംഗസമത്വം. അതേസമയം, ചെറുകിട സംരംഭങ്ങളിൽ വനിതാ ജീവനക്കാരെ കൂടുതലായും തിരഞ്ഞെടുക്കുന്നത് താഴെക്കിടയിലെ ജോലികൾക്കാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
Also Read: വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയില
Post Your Comments