Latest NewsNewsBusiness

രാജ്യത്ത് ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പുകളുടെ എണ്ണം കുതിക്കുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പുകൾ ഭൂരിഭാഗവും ബെംഗളൂരുവിലാണ് ഉള്ളത്

രാജ്യത്ത് ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പുകളുടെ എണ്ണം വൻ തോതിൽ കുതിക്കുന്നതായി റിപ്പോർട്ട്. നാസ്കോം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് 60 അധികം ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പുകളാണ് ഉള്ളത്. ഈ സ്റ്റാർട്ടപ്പുകൾ ഇതിനോടകം 59 ഡോളർ ധനസഹായമാണ് സമാഹരിച്ചിരിക്കുന്നത്. 2021 മുതലാണ് ഈ മേഖലയിൽ ധനസമാഹരണം വൻ തോതിൽ ഉയർന്നത്.

ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പുകൾ ഭൂരിഭാഗവും ബെംഗളൂരുവിലാണ് ഉള്ളത്. 45 ശതമാനം സ്റ്റാർട്ടപ്പുകളാണ് ബെംഗളൂരുവിൽ പ്രവർത്തിക്കുന്നത്. നഗരത്തിലെ ടെക് സ്റ്റാർട്ടപ്പുകളുടെ സ്വീകാര്യത, വലിയ വ്യവസായങ്ങളുടെ സാന്നിധ്യം, ഉയർന്നുവരുന്ന എയ്ഞ്ചൽ നിക്ഷേപകർ തുടങ്ങിയവയാണ് ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പുകളെ ബെംഗളൂരുവിൽ വളരാൻ സഹായിക്കുന്ന പ്രധാന ഘടകം.

Also Read: കൊല്ലത്ത് ക്ഷേത്ര പരിസരത്തിരുന്ന് മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ പിടിയിൽ

21 ശതമാനം ജനറേറ്റീവ് സ്റ്റാർട്ടപ്പുകളുമായി മുംബൈ-പൂനെ തുടങ്ങിയ നഗരങ്ങളാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ഓപ്പൺ എഐ ചാറ്റ്ജിപിടി ആരംഭിച്ചത് ജനറേറ്റീവ് എഐയുടെ പിന്നാലെയാണ് ഭൂരിഭാഗം കമ്പനികളും. നിലവിൽ, വിവിധ കമ്പനികൾ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button