ബിസിനസ് വിപുലികരണം ലക്ഷ്യമിട്ട് റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തേക്ക് ചുവടുകൾ ശക്തമാക്കാനാണ് റിലയൻസിന്റെ നീക്കം. ഇതിന്റെ ഭാഗമായി റിലയൻസ് എസ്ഒയു എന്ന അനുബന്ധ സ്ഥാപനത്തിന് റിലയൻസ് രൂപം നൽകിയിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിട നിർമ്മാണ മേഖലയിലേക്ക് കടന്നതായും, റിലയൻസ് എസ്ഒയു ഇക്വിറ്റി ഓഹരികളിൽ പ്രാഥമികമായി ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് കടക്കുന്നതോടെ നിരവധി കമ്പനികളാണ് റിലയൻസിന്റെ എതിരാളികളായിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് വിപണിയിൽ ഡിഎൽഎഫിൽ, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട് ലിമിറ്റഡ്, എൻബിസിസി ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ബുൾസ് റിയൽ എസ്റ്റേറ്റ്, ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡ്, ഒബ്രോയി റിയൽറ്റി ലിമിറ്റഡ്, ഗോദ്റേജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് തുടങ്ങിയവയാണ് റിലയൻസിന്റെ പ്രധാന എതിരാളികൾ. ഇവയിൽ 7,766 കോടി രൂപയുടെ വരുമാനവുമായി ഡിഎൽഎഫിൽ ഒന്നാം സ്ഥാനത്താണ്.
Also Read: തുമ്മലിൽ നിന്ന് രക്ഷ നേടാൻ ഈ ഒറ്റമൂലികൾ പരീക്ഷിക്കൂ
Post Your Comments