
കോഴിക്കോട്: കോഴിക്കോട് യുവഡോക്ടറുടേത് സ്വാഭാവിക മരണമെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ വീട്ടിൽ തൻസിയ(25)യെയാണ് ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. തൻസിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു തൻസിയ.
സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്ളാറ്റിൽ ചൊവ്വാഴ്ച രാത്രിയാണ് തൻസിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തൻസിയ രാവിലെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് ഫ്ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു.
വാതിൽ തുറക്കുമ്പോള്‍ തൻസിയ വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ കമിഴ്ന്നുകിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പോലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് അഞ്ചരയോടെ മൃതദേഹം സ്വദേശമായ കണിയാമ്പറ്റയിലേക്ക് കൊണ്ടുപോയി.
Post Your Comments