കൊല്ലം: ട്രെയിൻയാത്രക്കിടെ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. കിളികൊല്ലൂർ കന്നിമേൽ ചേരിയിൽ അശ്വതി ഭവനിൽ ജയരാജ(60)നെയാണ് കാണാതായത്.
തിങ്കളാഴ്ചയാണ് സംഭവം. മകളുടെ ഇന്റർവ്യൂവിന്റെ ആവശ്യത്തിന് ഭാര്യയുമൊന്നിച്ച് തൃപ്പുണിത്തറയിൽ പോയി തിരികെ വരുമ്പോഴാണ് കാണാതായത്. കൊല്ലം മെമുവിൽ വരവേ കോട്ടയത്തിറങ്ങിയതായി പറയുന്നു.
Read Also : രാജ്യത്ത് പാചകവാതകത്തിന്റെ വില വർദ്ധിച്ചു, പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
അതേസമയം, ജയരാജൻ ഒരു അപകടത്തിൽ ഓർമ്മ ശക്തി ഭാഗികമായി നഷ്ടപെട്ടയാളാണ്. കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി. 9495553662, 8590552450 നമ്പറുകളിലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.
Post Your Comments