Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി ദുരൂഹതകള്‍

 

സാന്റോ ഡൊമിങ്കോ: വസന്തകാല അവധിക്കായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയ എത്തിയ 20കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി ദുരൂഹതകള്‍. വസന്തകാല ആഘോഷങ്ങള്‍ക്ക് ഏറെ പ്രശസ്തമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി സുദീക്ഷ കൊണങ്കിയെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. അമേരിക്കയില്‍ സ്ഥിര താമസമാക്കി ഇന്ത്യക്കാരിയാണ് 20കാരിയായ സുദീക്ഷ കൊണങ്കി . പിറ്റ്‌സ്ബര്‍ഗ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയാണ് സുദീക്ഷ. ആറ് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പന്ത കാനയിലേക്ക് സുദീക്ഷ എത്തിയത്. 24കാരനായ പൊലീസ് നിരീക്ഷണത്തിലുള്ള യുവാവിനൊപ്പമാണ് യുവതിയെ അവസാനമായി കണ്ടത്.

Read Also: അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്ക് ക്രിമിനൽ കേസെടുക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് സ്വദേശിയായ 24കാരന്‍ ജോഷ്വാ റിബ്ബേയ്‌ക്കൊപ്പമാണ് സുദീക്ഷ കൊണങ്കിയെ അവസാനം കണ്ടത്. സുദീക്ഷ കൊണങ്കി തങ്ങിയിരുന്ന ഹോട്ടലില്‍ തന്നെ താമസിച്ചിരുന്ന വ്യക്തിയാണ് നിലവില്‍ പൊലീസ് നിരീക്ഷണത്തിലുള്ള ജോഷ്വാ.

യുവതി താമസിക്കാന്‍ തെരഞ്ഞെടുത്ത റിസോര്‍ട്ടിനെതിരേയും പരാതികള്‍ ഉയരുന്നുണ്ട്. വൈകുന്നേരമായതോടെ റിസോര്‍ട്ടില്‍ വൈദ്യുതി ബന്ധം നിലച്ചതോടെയാണ് അതിഥികള്‍ക്ക് ചൂടുകുറഞ്ഞ സ്ഥലങ്ങള്‍ നോക്കി പോവേണ്ടതെന്നും പരാതി ഉയരുന്നുണ്ട്. മാര്‍ച്ച് 6ന് വൈകുന്നേരം റിസോര്‍ട്ട് ഹോട്ടലില്‍ വൈദ്യുതി ഇല്ലായിരുന്നു. ഇരുട്ടും ചൂടും പരന്നതിന് പിന്നാലെയാണ് 20കാരിയും സുഹൃത്തുക്കളും കടല്‍ത്തീരത്തേക്ക് എത്തിയത്. റിയു റിപ്പബ്ലിക്ക എന്ന റിസോര്‍ട്ടിനേക്കുറിച്ചാണ് പരാതി ഉയരുന്നത്. പകലും രാത്രിയിലും ഇവിടെ വൈദ്യുതി വിച്ഛേദിക്കപ്പെടാറുണ്ട്. പലപ്പോഴും അതിഥികള്‍ മറ്റ് ആള്‍ക്കാറുടെ മുറികളിലും സ്വിമ്മിംഗ് പൂളിന്റെ സമീപത്തെ കസേരകളിലും ബീച്ചിലും വരെ കിടന്ന് ഉറങ്ങേണ്ട അവസ്ഥയുണ്ടായെന്നും നിരവധിപ്പേര്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. എഫ്ബിഐ സംഘവും 20കാരിക്കായുള്ള അന്വേഷണത്തില്‍ ഭാഗമായിട്ടുണ്ട്.

മാര്‍ച്ച് ആറിന് പുലര്‍ച്ചെ 4.15നാണ് അവസാനമായി സുദീക്ഷയെ ബീച്ചിലെ സിസിടിവികളില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. കാണാതാകുമ്പോള്‍ അവര്‍ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതല്‍ യുഎസില്‍ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം. കാണാതാവുന്നതിന് തൊട്ട് മുന്‍പുള്ള ദിവസവും മകളുമായി സംസാരിച്ചിരുന്നതായാണ് 20കാരിയുടെ പിതാവ് സുബ്രയുഡു കൊണങ്കി പ്രതികരിച്ചത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button