കൊച്ചി: ലൈഫ് മിഷൻ കേസിൽ റിമാൻഡിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ വിചാരണ കോടതി വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വഷഷണത്തെ ബാധിക്കുമെന്നുമാണ് ഇ.ഡി വാദം.
എന്നാൽ, തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും തെറ്റായി പ്രതി ചേർക്കുകയാണ് ഇ.ഡി ചെയ്തതെന്നും ശിവശങ്കർ വാദിക്കുന്നു.
Post Your Comments