തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പാണെന്ന് മന്ത്രി എം ബി രാജേഷ്. പദ്ധതിക്കായി കേന്ദ്രം നൽകിയത് തുച്ഛമായ സഹായമാണ്. എന്നിട്ടാണ് പദ്ധതിയിൽ കേന്ദ്രത്തിന്റെ ലോഗോ വെക്കാൻ പറയുന്നത്. ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ കേന്ദ്രത്തിന്റെ പേര് അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. കോ ബ്രാൻഡിങ്ങ് പോലും പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരിന്റെ പേര് വെക്കണമെന്ന് സർക്കാരിന് നിർബന്ധമില്ല. 72000 രൂപ തന്നിട്ട് കേന്ദ്രത്തിന്റെ പേരും ലോഗോയും വെക്കണമെന്ന് കേന്ദ്രത്തിന്റെ വാശി. 72000 മുടക്കിയാൽ ശൗചാലയം പണിയാൻ പോലും കഴിയില്ല, എന്നിട്ടാണ് മോദി സർക്കാരിന്റെ ലോഗോ വെക്കാൻ പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
Post Your Comments