തിരുവനന്തപുരം: കേരളത്തില്‍ നാല് ലക്ഷം കുടുംബങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച് ലൈഫ് പദ്ധതി മുന്നേറുന്നു. പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത് 13,736.10 കോടി രൂപയാണ്. 2017 മുതല്‍ 2023 വരെയുള്ള കണക്കാണിത്. ഇതില്‍ 2024.65 കോടി രൂപയാണ് പിഎംഎവൈ ഗ്രാമീണ്‍- അര്‍ബന്‍ പദ്ധതി വഴി കേന്ദ്രം നല്‍കിയത്. ജൂലൈ 31 വരെ 3,48,026 വീടാണ് പൂര്‍ത്തിയായത്. 1,17,762 എണ്ണം നിര്‍മ്മാണത്തിലായിരുന്നു. ഇതില്‍ അരലക്ഷം വീടുകൂടി ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതുകൂടി ചേര്‍ത്താണ് നാല് ലക്ഷത്തോളം സ്വപ്ന ഭവനങ്ങള്‍ പൂര്‍ത്തിയായത്.
Read Also: ബസും വാനും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
2024ല്‍ ഇത് അഞ്ചു ലക്ഷത്തിലേക്ക് ഉയര്‍ത്തും. 174 യൂണിറ്റുള്ള നാലു ഭവനസമുച്ചയവും ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 25 ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതേസമയം, ലൈഫ് കേന്ദ്ര പദ്ധതിയാണെന്നാണ് ബിജെപിയുടെ ആരോപണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്നു.
Post Your Comments