IdukkiKeralaNattuvarthaLatest NewsNews

യു​വ​തി​യെ​ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​ : മൂന്നുപേർക്കെതിരെ പരാതി, അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം

സ്ഥാ​പ​ന ഉ​ട​മ​യും ജീ​വ​ന​ക്കാ​ര​നും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും പീ​ഡി​പ്പി​ച്ചെ​ന്നും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നും കാ​ണി​ച്ചാ​ണ് യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യത്

തൊ​ടു​പു​ഴ: വ​ളം​വി​ല്പ​ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചതായി പരാതി. സം​ഭ​വ​ത്തിലെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രുകയാണ്.

നെ​ടു​ങ്ക​ണ്ട​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സ്ഥാ​പ​ന ഉ​ട​മ​യും ജീ​വ​ന​ക്കാ​ര​നും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും പീ​ഡി​പ്പി​ച്ചെ​ന്നും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നും കാ​ണി​ച്ചാ​ണ് യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യത്.

Read Also : ഒഎൻഡിസിയുടെ ഭാഗമാകാൻ ഈ ആഗോള ഇ-കൊമേഴ്സ് ഭീമനും, വാഗ്ദാനം ചെയ്യുന്നത് ഒട്ടനവധി സേവനങ്ങൾ

ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഏ​ഴി​ന് ആണ് പരാതി നൽകിയത്. തുടർന്ന്, പൊലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​ത്ത് ശീ​ത​ള​പാ​നീ​യ​ത്തി​ൽ ല​ഹ​രി​വ​സ്തു ചേ​ർ​ത്ത് ക​ട​യ്ക്കു​ള്ളി​ൽ ​വ​ച്ചു പീ​ഡി​പ്പി​ച്ച​താ​യും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ട​യു​ട​മ​യു​ടെ സു​ഹൃ​ത്താ​യ മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും സ്ഥാ​പ​ന​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നും ചേ​ർ​ന്ന് ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തെന്നും ആണ് പരാതിയിൽ പറയുന്നത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് പീ​ഡ​നം തു​ട​രു​ക​യാ​യി​രു​ന്നെ​ന്നും പ​രാ​തി​ക്കാ​രി ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പൊലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തുക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button