അടിമാലി: ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. അടിമാലി മന്നാങ്കാല കുളങ്ങരയിൽ ജസ്റ്റിൻ, സി.പി.എം അടിമാലി കാംകോ ബ്രാഞ്ച് സെക്രട്ടറി കോച്ചേരിയിൽ സഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണം ഇടുക്കി ഡിവൈ.എസ്.പിക്ക് കൈമാറി.
18-നാണ് കേസിനാസ്പദമായ സംഭവം. വണ്ണപ്പുറം പുളിക്കത്തൊട്ടി വിനീത് നന്ദകുമാറിന് (21) മർദ്ദനമേറ്റ കേസിലാണ് അറസ്റ്റ്. വിനീതിനെ ജസ്റ്റിനും സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത്. ക്ഷേത്രത്തിനും സമീപത്തെ വിദ്യാലയത്തിനും ഇടയിലൂടെ കടന്നുപോകുന്ന റോഡില്‍ വെച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Read Also : ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് ഓപ്പോ എ17കെ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം
സംഭവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ ജസ്റ്റിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തെങ്കിലും വിനീതിനെ മർദ്ദിച്ചതിന് പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയും പട്ടികജാതി, വർഗ കമീഷൻ കേസെടുക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments