പാലക്കാട്: സ്കൂൾ വിട്ടുവരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കണ്ണാടി പുഴക്കൽ രാജൻ എന്ന നടരാജനെയാണ് (66) കോടതി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ആണ് ശിക്ഷ വിധിച്ചത്.
Read Also : വളർത്തു മീൻ ചത്തതിന്റെ മനോവിഷമത്തിൽ എട്ടാംക്ലാസുകാരൻ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്
2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സബ് ഇൻസ്പെക്ടർ എം. മഹേഷ് കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.സി.പി.ഒ ജിനപ്രസാദ് കോടതി നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക ഇരക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു.
Post Your Comments