
കോഴിക്കോട്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ പ്രതി പിടിയിൽ. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിൻ ആണ് അറസ്റ്റിലായത്. ജ്യൂസിൽ മദ്യം കലർത്തി യുവതിക്ക് നൽകിയ ശേഷമാണ് ഇയാൾ നഗ്ന ദൃശ്യങ്ങൾ പകർത്തിയതെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ചന്ദേര പോലീസ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവാവും യുവതിയും പരിചയപ്പെടുന്നത്. നാല് ദിവസം വീട്ടിൽ യുവതിയുടെ കൂടെ ഇയാൾ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ജ്യൂസില്‍ മദ്യം കലർത്തി നൽകി നഗ്ന ഫോട്ടോ പകർത്തിയത്. ഫോട്ടോ ഭർത്താവിനും മകൾക്കും നൽകുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ യുവതി ചന്തേര പോലീസിന് പരാതി നൽകുകയായിരുന്നു.
പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ഒളിവിൽ പോയി. ഇതോടെ പോലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിലെ എമിറേറ്റ്സ് വിഭാഗം തടഞ്ഞുവച്ച് ചന്തേര പോലീസിനെ വിവരമറിയിച്ചു. പിന്നാലെ പ്രബേഷൻ എസ്.ഐ മുഹമ്മദ് മെഹ്സിനും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു.
Post Your Comments