മലപ്പുറം: വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ജീവനൊടുക്കി. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു
മലപ്പുറം ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. റോഷൻ വളർത്തുന്ന മീനുകൾ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടർന്ന്, കുട്ടി മനോവിഷമത്തിലായിരുന്നു റോഷനെന്ന് ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ ടെറസിന് മുകളിൽ കയറിയ കുട്ടിയെ ഒരുമണിക്കൂറായിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് പൈപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഷൻ മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments