KollamNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ​ന : പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം റീ ​സെ​റ്റി​ൽ​മെ​ന്റ് കോ​ള​നി​യി​ൽ നൗ​ഷ​റു​ദ്ദീ​നെ (62 )ആണ് കോടതി ശിക്ഷിച്ചത്

കൊ​ല്ലം: സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തിയ കേസിൽ പ്രതിക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം റീ ​സെ​റ്റി​ൽ​മെ​ന്റ് കോ​ള​നി​യി​ൽ നൗ​ഷ​റു​ദ്ദീ​നെ (62 )ആണ് കോടതി ശിക്ഷിച്ചത്. ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ആണ് ശി​ക്ഷ ​വി​ധി​ച്ചത്.

Read Also : ‘പ്രശസ്തി വേണ്ട’: കുഞ്ഞ് നിര്‍വാന് 11 കോടി നൽകിയ അജ്ഞാതൻ പറഞ്ഞതിങ്ങനെ

2017 ഡി​സം​ബ​ർ 25 നാ​ണ് കേസിനാസ്പദമായ സംഭവം.​ ഇ​യാ​ളെ 1.30 കി​ലോ ക​ഞ്ചാ​വു​മാ​യിട്ടാണ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം ര​ണ്ടാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് റോ​യി വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വി. ​വി​നോ​ദ് ഹാ​ജ​രാ​യി. അതേസമയം, പ്ര​തി മു​മ്പ് മ​റ്റൊ​രു ക​ഞ്ചാ​വ് കേ​സി​ലും 10 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button