
തെങ്കാശിയിൽ: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പത്തനാപുരം സ്വദേശി പിടിയില്‍.
പത്തനാപുരം സ്വദേശിയായ അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ നിന്നാണ് പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായത്. തെങ്കാശിയിൽ പൈന്റിംഗ് തൊഴിലാളിയായി പ്രവർത്തിക്കുന്ന അനീഷ് മുൻപും ഇത്തരം കേസുകളിൽ പിടിയിലായിട്ടുണ്ട്.
കേരളത്തിൽ കൊല്ലം കുന്നിക്കോട് സ്റ്റേഷനിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
Post Your Comments