ThiruvananthapuramKeralaNattuvarthaLatest NewsNews

അ​ച്ഛ​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന മ​ക​ന് കാറിടിച്ച് ദാരുണാന്ത്യം

വെ​ള്ള​റ​ട ചെ​മ്പ​കം ഭ​വ​നി​ല്‍ പ്ര​സാ​ദി​ന്‍റെ മ​ക​ന്‍ കാ​ശി​നാ​ഥാ​ണ്(16) മ​രി​ച്ച​ത്

വെ​ള്ള​റ​ട:​ അ​ച്ഛ​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന മ​ക​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ചു.​ വെ​ള്ള​റ​ട ചെ​മ്പ​കം ഭ​വ​നി​ല്‍ പ്ര​സാ​ദി​ന്‍റെ മ​ക​ന്‍ കാ​ശി​നാ​ഥാ​ണ്(16) മ​രി​ച്ച​ത്. അപകടത്തിൽ അ​ച്ഛ​ന്‍ പ്ര​സാ​ദി​നും(51) ഇ​ള​യ മ​ക​ന്‍ കൗ​ശി​ക്നാ​ഥി​നും(11) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തേ​കാ​ലോ​ടെയാണ് സംഭവം. അ​ഞ്ചു​മ​ര​ങ്കാ​ല പൊ​ന്ന​മ്പി​യി​ലെ ഹോ​ട്ട​ലി​നു മു​ന്നി​ല്‍ വ​ച്ചാ​ണ് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാരനാ​യ വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ച​ത്.

Read Also : എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി ചെലവേറും, പ്രോസസിംഗ് നിരക്കുകൾ വർദ്ധിപ്പിച്ചു

അ​ച്ഛ​നും ഇ​ള​യ സ​ഹോ​ദ​ര​നു​മൊ​പ്പം ഹോ​ട്ട​ലി​ല്‍ ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്കു​ പോ​കാ​നാ​യി വാ​ഹ​ന​മെ​ടു​ക്കു​മ്പോ​ള്‍ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​റ​ട​യി​ല്‍​ നി​ന്ന് കി​ളി​യൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റാണ് അപകടത്തിൽപ്പെട്ടത്. അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു കാ​റെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ഴുകയായിരുന്നു. ഉ​ട​നെ സ​മീ​പ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കാ​ശി​നാ​ഥി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​ലു​ക​ള്‍​ക്കും ത​ല​യ്ക്കും ദേ​ഹ​ത്തും പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ​യും ഇ​ള​യ മ​ക​നെ​യും നാ​ഗ​ര്‍​കോ​വി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എ​ന്‍​കെ​എം ധ​നു​വ​ച്ച​പു​രം ബോ​യ്സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ത്ഥിയാ​ണ് കാ​ശി​നാ​ഥ്. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. പ​രേ​ത​യാ​യ ര​ജ​നി​യാ​ണ് അ​മ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button