CinemaYouthLatest NewsNewsEntertainmentWomenLife Style

‘ആർത്തവ വേദന പുരുഷന്മാരും അറിയണം, അവരുടെ റിയാക്ഷന്‍ എനിക്ക് കാണണം’: ഒരു വഴിയുണ്ടെന്ന് രശ്മിക മന്ദാന

ബംഗളൂരു: തങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറയാൻ നടിമാർ തയ്യാറാകുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടുവരുന്നത്. പ്രണയം, ശാരീരിക ബുദ്ധിമുട്ടുകൾ, ആർത്തവം തുടങ്ങി ഏത് വിഷയത്തെയും സങ്കോചമില്ലാതെ കൈകാര്യം ചെയ്യാൻ നടിമാർക്ക് സാധിക്കുന്നുണ്ട്. അത്തരത്തിൽ തെന്നിന്ത്യൻ നടിയായ രശ്മിക മന്ദാന തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.

ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വേദനയെ കുറിച്ചാണ് രശ്‌മിക തുറന്നു പറഞ്ഞത്. ഈ വേദന പുരുഷന്മാർ കൂടെ അറിയണമെന്നാണ് നടിയുടെ ആഗ്രഹം. ഇതിനായി ഒരു മാർഗവും താരം പറയുന്നുണ്ട്. തന്റെ സുഹൃത്തുക്കളായ പുരുഷന്മാർക്ക് പീരിയഡ്‌സ് പെയിന്‍ സിമുലേറ്റര്‍ വാങ്ങി നൽകുമെന്നും, അവർ കൂടി ആ വേദന എന്താണെന്ന് അറിയണമെന്നുമാണ് രശ്‌മിക പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സ്ത്രീകൾ ഉള്ളിൽ കൊണ്ട് നടക്കുന്ന വേദന ഇതാണെന്ന് അവർ അറിയണം. ആർത്തവ ദിവസങ്ങളിൽ എനിക്ക് ഒന്ന് കിടക്കാനോ ഇരിക്കാനോ പോലും കഴിയാറില്ല. വല്ലാത്ത വിഷമമാണ് അതൊക്കെ. എല്ലാ സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാകാറില്ല. ചില ആളുകൾക്ക് തീരെ വേദനയുണ്ടാകില്ല. ചിലർക്ക് ഒന്നിനും സാധിക്കാത്ത അവസ്ഥയാണ്’, നടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button