Latest NewsNewsLife Style

ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പോഷകങ്ങള്‍…

ആർത്തവദിവസങ്ങളില്‍ പലർക്കും വേദനയുടെയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുടെയും ദിവസങ്ങളാണ്. ആർത്തവസമയത്ത് അടിവയറ്റിൽ ഉണ്ടാകുന്ന വേദന സ്വാഭാവികമാണ്. ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

മഗ്നീഷ്യം, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. മഗ്നീഷ്യം പേശികളെ വിശ്രമിക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. അതേസമയം വിറ്റാമിൻ ഇ-ക്ക് അസ്വസ്ഥത ലഘൂകരിക്കാൻ കഴിയുന്ന ചില ഗുണങ്ങളുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളും വേദന കുറയ്ക്കാന്‍ ഏറെ സഹായിക്കും.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളിൽ ഡാർക്ക് ചോക്ലേറ്റ്, ചീര, മത്തങ്ങ വിത്തുകൾ, ബദാം എന്നിവ ഉൾപ്പെടുന്നു. വിറ്റാമിൻ ഇയുടെ നല്ല ഉറവിടങ്ങളിൽ പരിപ്പ്, വിത്തുകൾ, ചീര, അവക്കാഡോ എന്നിവ ഉൾപ്പെടുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് സാൽമൺ ഫിഷ്,  ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് തുടങ്ങിയവ. ഈ പോഷകങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button