Latest NewsCinemaNewsBollywoodEntertainmentMovie Gossips

‘സാമി സാമി ഇനി കളിക്കില്ല’: കാരണം വെളിപ്പെടുത്തി രശ്‌മിക മന്ദന

ഹൈദരാബാദ്: അല്ലു അർജുൻ-രശ്‌മിക മന്ദന എന്നിവർ ഒരുമിച്ച ‘പുഷ്പ’ കഴിഞ്ഞ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നാണ്. ചിത്രത്തിനൊപ്പം ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയിരുന്നു. ‘സാമി സാമി’ എന്നാരംഭിക്കുന്ന ഗാനത്തിലെ രശ്മികയുടെ ഡാൻസ് സ്റ്റെപ്പുകൾ വൈറലായിരുന്നു. പല പൊതുവേദികളിലും നടി ഈ ചുവടുകള്‍ വെച്ചിരുന്നു. ഈ നൃത്തച്ചുവടുമായി ബന്ധപ്പെട്ട് പുതിയൊരു തീരുമാനമെടുത്തിരിക്കുകയാണ് അവര്‍. എവിടെ ചെന്നാലും നടിയോട് ഈ ഡാൻസ് കളിക്കാൻ ആവശ്യപ്പെടാറുണ്ട്. ഇനിമുതൽ താൻ ഈ ആവശ്യം നിരസിക്കുമെന്നാണ് നടി പറയുന്നത്.

ഇനിയൊരു വേദിയിലും സാമി സാമിയുടെ ചുവടുകള്‍ വെയ്ക്കില്ല എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് രശ്‌മിക. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്ന ‘റഷ്’ അവര്‍ എന്ന ചോദ്യോത്തരവേളയിലായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് രശ്മികയ്‌ക്കൊപ്പം സാമി സാമി എന്ന ഗാനത്തിന് നൃത്തം ചെയ്യണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. എന്നാൽ, നടി ഇത് നിരസിക്കുകയായിരുന്നു.

ആര്‍എസ്എസ്സിനെ ഒലത്തിക്കളയുമെന്ന് വീമ്പിളക്കിയവരാണ്, ഇപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലുമില്ല

‘ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?’ എന്നായിരുന്നു രശ്മിക ആരാധകന് നല്‍കിയ മറുപടി. രശ്മികയുടെ തീരുമാനത്തെ അംഗീകരിക്കുകയാണ് നടിയുടെ ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button