പ്രമുഖ സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയായ 7 അപ്പിന് ഇനി മുതൽ പുതിയ ബ്രാൻഡ് അംബാസഡർ. റിപ്പോർട്ടുകൾ പ്രകാരം, തെന്നിന്ത്യൻ താരമായ രശ്മിക മന്ദാനയെയാണ് 7 അപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഡോ ഡിഡോയ്ക്ക് ഫ്ലൈയിംഗ് കിസ് നൽകി പ്രണയം അറിയിക്കുന്ന വീഡിയോ പുറത്തിറക്കിയാണ് പുതിയ അംബാസഡറായി രശ്മികയെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കമ്പനി പങ്കുവെച്ചത്.
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആവശ്യക്കാരുള്ള സോഫ്റ്റ് ഡ്രിങ്ക്സ് കൂടിയാണ് 7 അപ്പ്. ‘രശ്മിക മന്ദാനയ്ക്ക് ഉളള ആരാധകരും അംഗീകാരവും വളരെ വലുതാണ്. ഇത് വൈവിധ്യമാർന്ന ഉപഭോക്തൃ ശൃംഖല വർദ്ധിപ്പിക്കാൻ ഞങ്ങളെ സഹായിക്കും. രശ്മിയുടെ നേതൃത്വത്തിൽ രസകരവും ആകർഷകവുമായ ക്യാമ്പയിനുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ ഏറെ ആവേശത്തിലാണ്’, പെപ്സികോ ഇന്ത്യ എനർജി, ഹൈഡ്രേഷൻ ആൻഡ് ഫ്ലേവേഴ്സ് സീനിയർ മാർക്കറ്റിംഗ് ഡയറക്ടർ നസീബ് പുരി പറഞ്ഞു.
Also Read: മോഹൻലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്: സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടി
Post Your Comments