ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസുകൾക്ക് പൂട്ടിടാനൊരുങ്ങി ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടിയതായി ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ഓഫീസ് അടച്ചതിനാൽ, ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ട്വിറ്ററിന്‍റെ നിർദ്ദേശം. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഓഫീസുകൾ ട്വിറ്റർ അടച്ചുപൂട്ടുന്നത്.
നിലവിൽ, ദില്ലിയിലും മുംബൈയിലും സ്ഥിതി ചെയ്യുന്ന ഓഫീസുകളാണ് അടച്ചുപൂട്ടിയത്. അതേസമയം, ബെംഗളൂരുവിലെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നുണ്ട്. കനത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് നിരവധി അഴിച്ചുപണികൾ ട്വിറ്ററിൽ ഇലോൺ മസ്ക് നടത്തിയിട്ടുണ്ട്. 2023- ന്റെ അവസാനത്തോടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ആഗോള തലത്തിൽ ഒട്ടനവധി ജീവനക്കാരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്. 2022- ൽ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്.
Also Read: കേരളത്തിൽ ജാതിപരമായ പ്രശ്നങ്ങൾ കുറവാണ്, നോര്‍ത്തിലൊക്കെ സ്ഥിതിഗതികള്‍ ഭീകരമാണ്: രജിഷ വിജയൻ
Post Your Comments