MalappuramLatest NewsKeralaNattuvarthaNews

ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്നുകാരിക്ക് നേരെ ക്രൂരമർദ്ദനം: കഴുത്തിൽ പിടിച്ച് ഉയർത്തി ശ്വാസം മുട്ടിച്ചു, പരാതി

മലപ്പുറം ചെറുമല സ്വദേശികളായ മുസ്തഫ-ഷക്കീന ദമ്പതികളുടെ മകളെയാണ് ക്രൂരമായി മർദ്ദിച്ചത്

മലപ്പുറം: പാടത്ത് കയറിയ ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്ന് കാരിയെ ക്രൂരമായി മർദിച്ചതായി പരാതി. മലപ്പുറം ചെറുമല സ്വദേശികളായ മുസ്തഫ-ഷക്കീന ദമ്പതികളുടെ മകളെയാണ് ക്രൂരമായി മർദ്ദിച്ചത്.

Read Also : മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ പ്രണവില്ല:സങ്കടക്കടലിൽ തനിച്ചായി അവന്റെ മാലാഖ ഷഹാന-അപൂര്‍വ പ്രണയ കഥ നൊമ്പരമാകുമ്പോൾ

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടുപൊയിൽ സ്വദേശി അബ്ദുൽ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. പ്രതിക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. തുടർന്ന്, കുടുംബം എസ്പിക്കും ശിശുക്ഷേമ വകുപ്പിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബം പറയുന്നു.

അതേസമയം, പരാതി വ്യാജമാണെന്നാണ് അബ്ദുൽ ഗഫൂർ പറയുന്നത്. ആട് നെല്ല് നശിപ്പിച്ചതിനെ തുടർന്ന് വഴക്ക് പറഞ്ഞിരുന്നു അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നാണ് അബ്ദുൽ ഗഫൂർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button