കുമാരനല്ലൂര്‍: മരം മുറിക്കുന്നതിനിടെ മറിഞ്ഞു വീണ് മരത്തിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കോട്ടയം വേളൂര്‍ പാപ്പനാല്‍ പരേതനായ ചക്കോയുടെ മകന് ഷിനു (34) ആണ് മരിച്ചത്.
Read Also : ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലേക്ക് എയർഇന്ത്യ, ഓർഡർ നൽകിയത് 400- ലധികം വിമാനങ്ങൾക്ക്
ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. കുമാരനല്ലൂര്‍ റെയില്‍വേ ക്രോസിന് സമീപത്തുള്ള പുരയിടത്തില്‍ നിന്ന് വാകമരം വെട്ടുന്നതിനിടെയാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : 10 മിനിറ്റിൽ 3 ക്വാര്‍ട്ടര്‍ വാറ്റ് തീര്‍ക്കണമെന്ന് സുഹൃത്തുക്കളുടെ വെല്ലുവിളി; 45കാരന് ദാരുണാന്ത്യം
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആഷ്മി, രണ്ടു മക്കള്‍.
Post Your Comments