Latest NewsKeralaNews

കുട്ടികളുണ്ടാകാത്തത് സർപ്പശാപം കൊണ്ട്, മന്ത്രവാദമെന്ന വ്യാജേന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഇമാം അറസ്റ്റിൽ

വെള്ളറട: മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ. തേക്കുപാറ മൂങ്ങോട് ജുമാ മസ്ജിദിലെ ഇമാം വിതുര ചായം സ്വദേശി സജീർ മൗലവി (49) ആണ് പോലീസ് പിടിയിലായത്. കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ധർമ്മസങ്കടത്തിലായ യുവതിയെ ആണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

വിവാഹം കഴിഞ്ഞു വർഷങ്ങളായിട്ടും കുട്ടികൾ ഇല്ലാതിരുന്ന വീട്ടമ്മ പരിഹാരത്തിനായി ഇയാളെ സമീപിച്ചു. കൂട്ടിന് ബന്ധുക്കളും ഉണ്ടായിരുന്നു. യുവതിക്ക് സർപ്പകോപമുണ്ടെന്നും അതിനാലാണ് കുട്ടികൾ ഉണ്ടാകാത്തതെന്നും ഇമാം ഇവരെ പറഞ്ഞുധരിപ്പിച്ചു. മസ്ജിദിലെ അംഗവും കൂടിയായ യുവതിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു ഇയാൾ. ഇമാം താമസിക്കുന്ന സ്ഥലത്തു പൂജാദ്രവ്യങ്ങളുമായി എത്താനും ആവശ്യപ്പെട്ടു. ബന്ധുക്കളും ഒത്ത് വീട്ടമ്മ ഇയാളുടെ താമസ സ്ഥലത്തെത്തി.

എന്നാൽ, മന്ത്രവാദത്തിനായി പറഞ്ഞ ഇരുട്ടുമുറിക്കുള്ളിൽ യുവതിയെ പ്രവേശിപ്പിച്ച ശേഷം കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതി പൊലീസിന് ലഭിച്ചതോടെ പോലീസ് കേസെടുത്തത്‌. ഒളിവിൽ പോകാൻ ശ്രമിച്ച ഇയാളെ തൊളിക്കോട് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. 4 വിവാഹം കഴിച്ച ഇയാൾക്കെതിരെ മുൻപും പീഡന പരാതികൾ ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button