KeralaLatest NewsNews

കുടുംബപ്പേര്ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി തന്നെ അപമാനിച്ചു, ഗാന്ധി എന്നത് അച്ഛന്റെ കുടുംബപ്പേര് : രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ പിതാവിന്റെ കുടുംബപ്പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്, ഗാന്ധി എന്നത് അച്ഛന്റെ കുടുംബപ്പേര് : ഇതൊരു പക്ഷേ പ്രധാനമന്ത്രിക്ക് അറിയില്ലായിരിക്കും

കല്‍പ്പറ്റ: കുടുംബ പേര് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ കുടുംബത്തെ അപമാനിച്ചുവെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ഗാന്ധിയെന്ന് പേരിട്ടതെന്നും നെഹ്റു എന്ന് ഇടാത്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ട് അപമാനിക്കുകയായിരുന്നുവെന്നും മോദിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും വയനാട് എംപി പറഞ്ഞു. വയനാട്ടില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പോക്സോക്കേസിൽ അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി അറസ്റ്റിൽ

‘എന്തുകൊണ്ടാണ് നിങ്ങളെ നെഹ്റു എന്ന് വിളിക്കാത്തത്, എന്തുകൊണ്ടാണ് നിങ്ങളെ ഗാന്ധി എന്ന് വിളിക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കാരണം, പൊതുവെ ഇന്ത്യയില്‍ പിതാവിന്റെ കുടുംബപ്പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ഒരുപക്ഷെ അദ്ദേഹത്തിന് ഇത് അറിയണമെന്നില്ല. ഞാന്‍ ഏറ്റവും മാന്യമായ സ്വരത്തിലാണ് സംസാരിച്ചത്. ഞാന്‍ മോശമായ ഭാഷ ഉപയോഗിച്ചിട്ടില്ല. ഞാന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ല. ഞാന്‍ ചില വസ്തുതകള്‍ ഉന്നയിച്ചു എന്നു മാത്രം. എന്നാല്‍ കുടുംബ പേര് പറഞ്ഞ് പ്രധാനമന്ത്രി എന്നെ അപമാനിച്ചു. എനിക്ക് പ്രശ്‌നമില്ല’- എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഞങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകും. ശരിയാണ് ഞങ്ങള്‍ ഒരുപക്ഷെ മറന്നു പോയേക്കാം. ആ നിമിഷം തന്നെ ഞങ്ങള്‍ അത് തിരുത്താനും തയ്യാറാകാറുണ്ട്. എന്നാല്‍ ചിലര്‍ എന്തിനാണ് നെഹ്‌റുവിന്റെ പേര് ഉപയോഗിക്കാതെ മറ്റ് ചിലരുടെ പേര് ഉപയോഗിക്കുന്നത്. നെഹ്റു അത്ര വലിയ ആളായിരുന്നില്ലേ, പിന്നെ എന്തുകൊണ്ട് അവരാരും നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കുന്നില്ല? നെഹ്റുവിന്റെ പേര് ഉപയോഗിക്കുന്നതില്‍ എന്താണ് നാണക്കേട്?’ എന്നായിരുന്നു രാജ്യസഭയില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിന് നല്‍കിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button