കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ഗുലാം റഹ്മാൻ (35) ആണ് അറസ്റ്റിലായത്.
Read Also : മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷാവലയത്തില്‍, ഇന്നും ജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞിട്ട് സുരക്ഷ
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിൽ എസ്.ഐ. ലുഖ്മാൻ, സീനിയർ സി.പി.ഒ ഷൈജു, സി.പി.ഒ ജോൺസൻ, രമ്യ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments