![](/wp-content/uploads/2023/02/rahul.jpg)
കല്പറ്റ: രാഷ്ട്രീയനേതാവായല്ല ഒരു കുടുംബാംഗമെന്നനിലയിലാണ് തന്നെ വയനാട്ടുകാര്‍ കാണുന്നതെന്ന് രാഹുല്‍ഗാന്ധി എംപി. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം തിരിച്ച് വയനാട്ടിലേക്ക് വരുമ്പോൾ തന്റെ സ്വന്തം വീട്ടിലേക്ക് വരുന്നത് പോലെയാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനെക്കാള്‍ താൻ വില നല്‍കുന്നത് ആ പരിഗണനയ്ക്കാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മീനങ്ങാടിയിലെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വയനാട്ടിലേക്ക് അമ്മ സോണിയാ ഗാന്ധിയെക്കൂടി കൊണ്ടുവരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് 25 വീടുകള്‍ ജില്ലയില്‍ നിര്‍മ്മിച്ചു നല്‍കി. അതിൽ തനിക്കും പങ്കാളിയാവാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതിനെതിരെ നിരവധി ട്രോളുകളാണ് പ്രവഹിക്കുന്നത്. വരുന്നത് ഫോട്ടോഷൂട്ടിനും പഴംപൊരി തിന്നാനുമല്ലേ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
ചില കമന്റുകൾ ഇങ്ങനെ,
‘പണ്ട് ഇങ്ങനൊക്കെ വടക്കേ ഇന്ത്യയിലെ അമേഠിയിലെ ജനങ്ങളോട് പറഞ്ഞു വീണ്ടും വീണ്ടും ജയിച്ചു എം പി ആയപ്പോൾ, നമ്മൾ അമേഠിയിലെ ജനങ്ങളെ കളിയാക്കി അവരുടെ ബോധം ഇല്ലായ്മയെ ആലോചിച്ച്. പക്ഷെ ഈ പ്രബുദ്ധ കേരളത്തിലും അതെ പരിപാടി ആവർത്തിക്കുമ്പോൾ ഓർക്കണം ഇത് പ്രബുദ്ധ കേരളം ആണെന്ന്’.
മറ്റൊരു കമന്റ് കാണാം:
‘കുറെ കാലം വിദേശത്തു പോയി ജോലി ചെയ്തു കുറച്ചു ദിവസത്തേക്കു മാത്രം വീട്ടിൽ വരുമ്പോൾ നമുക്കും ഇതേ ഫീൽ ആണ് ഉണ്ടാകാർ പിന്നെ ലീവ് കഴിഞ്ഞു പോകുമ്പോൾ പുള്ളിക്ക് സന്തോഷം നമുക്കു സങ്കടവും’.
‘ വയനാട്ടിന്റെ എന്തെങ്കിലും ഒരാവശ്യം നേടിയെടുത്തോ? കേരളത്തിനു വേണ്ടി വല്ലതും പറഞ്ഞോ? 40 രൂപയുടെ പെട്രോൾ 110 ൽ എത്തിക്കുമ്പോൾ വല്ലതും മിണ്ടിയോ ?ബഫർ സോണിനെ പറ്റി മിണ്ടിയോ… വയനാട്ടിലെ വന്യമൃഗശല്യത്തെ കുറിച്ച് തിരക്കിയോ… കാർഷിക മേഖല നേരിടുന്ന വിഷയങ്ങളെ കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടുണ്ടോ…. പഴംപൊരിയും തിന്ന് ചായയും കുടിച്ച് നാടുതെണ്ടി നടക്കുന്നതല്ലാതെ എന്തു ചെയ്തു…” ഇങ്ങനെ പോകുന്നു കമന്റുകൾ.
Post Your Comments