UAELatest NewsNewsInternationalGulf

ഭാവിയുടെ ഇന്ധനം: ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദുബായ്

ദുബായ്: ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി ദുബായ്. ആഗോള സർക്കാർ ഉച്ചകോടിയിലാണ് ദുബായ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിനായുള്ള ധാരണാ പത്രത്തിൽ ദുബായ് ഒപ്പുവെയ്ക്കുകയും ചെയ്തു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദീവ) എമിറേറ്റ്‌സ് നാഷണൽ ഓയിൽ കമ്പനിയും (ഇനോക്) തമ്മിലാണ് ധാരണാ പത്രം.

Read Also: ബിബിസി വിശുദ്ധ പശു അല്ല,മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളില്‍ കണ്ണുകടി

ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾക്കായി പ്രാദേശിക വിപണി തുറക്കാനും യുഎഇ തീരുമാനിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിലെ ഹൈഡ്രജൻ നിർമാണ സംവിധാനം ദീവ ഉപയോഗപ്പെടുത്തും. ഇനോക് ആയിരിക്കും ഇന്ധനത്തിന്റെ വിപണിയും ഉപയോക്താക്കളെയും കണ്ടെത്തുന്നത്. 2050 ആകുമ്പോഴേക്കും മലിനീകരണം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

അതേസമയം, വേൾഡ് ഗവൺമെന്റ് ഉച്ചകോടി 2023 ന്റെ ഭാഗമായി നടക്കുന്ന ‘എഡ്ജ് ഓഫ് ഗവൺമെന്റ്’ എക്‌സിബിഷന്റെ അഞ്ചാം പതിപ്പിന് കഴിഞ്ഞ ദിവസം യുഎഇയിൽ തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Read Also: ജനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി പോരാടാൻ ഇടതുപക്ഷ പ്രതിനിധികൾക്ക് മാത്രമേ കഴിയൂ: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button