ന്യൂഡല്‍ഹി: ബിബിസി പോലുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ വിശുദ്ധ പശു അല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളെ അംഗീകരിക്കാന്‍ വെളുത്ത വര്‍ഗക്കാരന് കഴിയുന്നില്ലെന്ന വസ്തുതയാണ് ഇതിന് പിന്നിലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ബിബിസി ഓഫീസുകളിലെ റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Also: അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും
‘അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ബിബിസിയുമൊന്നും ഒരു വിശുദ്ധ പശുവല്ല. തൊടാന്‍ പറ്റാത്ത ആരുമല്ല ഇവര്‍. നമ്മുടെ രാജ്യം അന്താരാഷ്ട്ര നിലയില്‍ ഉയരുന്നു. രാജ്യത്തെ പാവങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. മറ്റൊരു കാലത്തും നടക്കാത്ത പോലെ ഇന്ത്യയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇതൊന്നും അംഗീകരിക്കാന്‍ ബിബിസിക്കോ വെളുത്ത വര്‍ഗക്കാരനോ കഴിയുന്നില്ല. എങ്ങനെയും ഇന്ത്യയെ താഴ്ത്തി കെട്ടുകയാണ് ബിബിസി അടക്കമുള്ള വിദേശ മാദ്ധ്യമങ്ങളുടെ ലക്ഷ്യം. തെറ്റായ കാര്യങ്ങള്‍ എഴുതി, അസത്യ പ്രചാരണങ്ങള്‍ നടത്തി ഇന്ത്യയെ പിന്നോട്ടടിക്കുക ഇവരുടെ ലക്ഷ്യം. സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്തും എഴുതാം എന്നല്ല’, അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
Post Your Comments