Latest NewsKeralaNews

ജനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി പോരാടാൻ ഇടതുപക്ഷ പ്രതിനിധികൾക്ക് മാത്രമേ കഴിയൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി പോരാടാൻ ഇടതുപക്ഷ പ്രതിനിധികൾക്ക് മാത്രമേ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് പാർലമെന്റിൽ തെളിഞ്ഞതാണെന്നും അതിനാൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ അബദ്ധം സംസ്ഥാനത്ത് ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും

ജുഡീഷ്യറിയെക്കൂടി കാൽക്കീഴിലാക്കാനാണ് ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ അവർ വർഗീയത ഇളക്കി വിടുകയാണ്. പാർലമെന്റിൽ ജനകീയ പ്രശ്നങ്ങൾ ഉയരുമ്പോൾ അംഗങ്ങൾ കുറവായിട്ടും ഇടതുപക്ഷമാണ് ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കോൺഗ്രസിന് ഇതിന് കഴിയുന്നില്ല. ഒരിക്കൽക്കൂടി ബിജെപി ഭരണത്തിലെത്തിയാൽ രാജ്യം തകരും. മതനിരപേക്ഷ ശക്തിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുമായി സമരസപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയും കോൺഗ്രസും ഒരേ മനസ്സോടെയാണിന്ന് സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭത്തിന് തിരിയുന്നത്. വേണമെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് കോൺഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്തിന് ഗുണംവരുന്ന കാര്യങ്ങൾ നടപ്പാക്കാൻ പോലും കോൺഗ്രസ് പ്രതിനിധികൾ അനുവദിക്കുന്നില്ല. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റാൻ ഓരോ സംസ്ഥാനത്തും പ്രാദേശിക പാർട്ടികളുമായി പ്രായോഗിക കൂട്ടുകെട്ട് ഉണ്ടാക്കണമെന്നതാണ് സിപിഎമ്മിന്റെ നയം. പണ്ട് തങ്ങൾ കേമന്മാരായിരുന്നുവെന്ന് പറഞ്ഞ് നിൽക്കാതെ യാഥാർഥ്യം അംഗീകരിച്ച് കോൺഗ്രസും മുന്നോട്ട് വരണമെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

Read Also: നിലവിലെ ധന പ്രതിസന്ധി സൃഷ്ട്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയും: രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button