KeralaLatest NewsNews

‘ഒരു ഹിന്ദു, യുദ്ധം ചെയ്ത് പരിക്കുകളോടെ നേടിയ സര്‍ട്ടിഫിക്കറ്റ്’ രാമസിംഹന്റെ സിനിമയെക്കുറിച്ച് ടി.ജി. മോഹന്‍ദാസ്‍

അതിക്രൂരമായ കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്

കൊച്ചി: മലാബര്‍ കലാപത്തിന്‍റെ സത്യം പുറത്തുകൊണ്ടുവരുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന രാമസിംഹന്‍ (പഴയ അക്ബര്‍ അലി) സംവിധാനം ചെയ്ത സിനിമയ്ക്ക് ഒടുവില്‍ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ ടി.ജി. മോഹന്‍ദാസ്.  ഈ സന്തോഷം സെന്‍സര്‍ബോര്‍‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് അടക്കമാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

read also: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ശക്തമാക്കി ഖത്തർ: കരട് നിയമത്തിന് അംഗീകാരം നൽകി മന്ത്രിസഭ

സോഷ്യൽ മീഡിയ പോസ്റ്റ്

‘ഒടുവില്‍ ആ സര്‍ട്ടിഫിക്കറ്റ് കിട്ടി ? ഹിന്ദു സര്‍ക്കാരിന്റെ കാലത്ത്, ഒരു ഹിന്ദു, യുദ്ധം ചെയ്ത് പരിക്കുകളോടെ നേടിയ സര്‍ട്ടിഫിക്കറ്റ്!! 1921 പുഴ മുതല്‍ പുഴ വരെ!!’

അതിക്രൂരമായ കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. എങ്കിലും 186 മിനിറ്റ് ദൈര്‍ഘ്യമുള്ലതാണ് ഈ സിനിമ.. എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. 18 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമാണ് സിനിമ കാണാനാവുക.

സിനിമ തിയറ്ററില്‍ വൈകാതെ എത്തുമെന്നറിയിച്ച്‌ കഴിഞ്ഞ ദിവസം രാമസിംഹര്‍ ട്വിറ്ററില്‍ ഒരു സന്ദേശം പങ്കുവെച്ചിരുന്നു: ‘തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവര്‍ക്കുള്ള ബലിച്ചോര്‍..അതാണ് പുഴമുതല്‍ പുഴവരെ…നിങ്ങളുടെ പൂര്‍വ്വികരുടെ രോദനം..അത്രമാത്രം കരുതിയാല്‍ മതി..ഒരുരുള ചോറ്..ആ ആത്മാക്കള്‍ക്ക്…’ ചിത്രത്തിന് പത്ര പരസ്യമോ ചാനല്‍ പരസ്യമോ ഉണ്ടാവില്ലെന്നും രാമസിംഹന്‍ നേരത്തെ അറിയിച്ചിരുന്നു. ‘ഇത് ജനങ്ങളുടെ സിനിമ,അവര്‍ പരസ്യക്കാരായി മാറും കാരണം അവരാണിത് നിര്‍മിച്ചത്.. അവര്‍ വിതച്ചത് അവര്‍ കൊയ്യും. അവനവന്‍റെ ധര്‍മ്മം..അതാണ്…മമധര്‍മ്മ’

shortlink

Related Articles

Post Your Comments

Related Articles


Back to top button